

ദോഹ: ആവേശകരമായ കലോത്സവ കാലം തീര്‍ക്കാന്‍ എന്ന പ്രമേയത്തില്‍ കെഎംസിസി ഖത്തര്‍ സംഘടിപ്പിക്കുന്ന നവോത്സവ് 2കെ24ന്റെ കലാ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.

ആദ്യ മത്സര ഇനങ്ങളായ പ്രബന്ധം മലയാളം, കവിത രചന മലയാളം, പ്രിന്റ് ന്യൂസ് റിപ്പോര്‍ട്ടിങ് മത്സരങ്ങളിലേക്കുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായി . ജില്ലാ ഏരിയ ഘടകങ്ങള്‍ വഴിയാണ് രജിസ്ട്രേഷന്‍ നിര്‍വഹിക്കുന്നത്.

സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലാതല മത്സര വിജയികളാണ് മാറ്റുരക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലില്‍ ജില്ലാ കമ്മിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വഴിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നത്.
ജനുവരി 24 വെള്ളിയാഴ്ച വൈകുന്നേരം നാലരയ്ക്ക് കെഎംസിസി ഹാളിലാണ് ഉദ്ഘാടന സെഷനും മത്സരവും നടക്കുക. ഉദ്്ഘാടന സെഷനില്‍ ഖത്തര്‍ ഇന്ത്യന്‍ ഓഥേഴ്സ് ഫോറം പ്രസിഡണ്ട് ഡോ. സാബു കെ സി, മാധ്യമ പ്രവര്‍ത്തകനും യുവസാഹിത്യകാരനുമായ ശരീഫ് സാഗര്‍ എന്നിവര്‍ അതിഥികളായി സംബന്ധിക്കും.
സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദു സമദ് അധ്യക്ഷത വഹിക്കും. ഭാരവാഹികള്‍, ഉപദേശക സമിതി നേതാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍, ജില്ലാ- ഏരിയ- മണ്ഡലം- പഞ്ചായത്ത് ഭാരവാഹികള്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, വിവിധ ഘടകങ്ങളിലെ കൗണ്‍സിലര്‍മാര്‍ സംബന്ധിക്കും.

