Community
‘സുവര്‍ണ്ണ മയൂരം’ അവാര്‍ഡ് ജേതാവിനെ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ ഖത്തര്‍ ആദരിച്ചു
ദോഹ: ഡല്‍ഹിയില്‍ ‘മലയാളം ലിറ്ററേച്ചര്‍ അക്കാദമി’ സംഘടിപ്പിച്ച ഗോള്‍ഡന്‍ പീകോക്ക് നാടക രചനാ മത്സരത്തില്‍ ഖത്തര്‍ പ്രവാസിയായ റഷീദ് കെ മുഹമ്മദ് ‘സുവര്‍ണ്ണ മയൂരം’ അവാര്‍ഡിന് അര്‍ഹനായി.
‘ആകാശവാണി എന്റെ റേഡിയോ നാടകങ്ങള്‍’ എന്ന റേഡിയോ നാടക സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കലാ സാംസ്‌കാരിക, സാമൂഹിക, സിനിമ, നാടകങ്ങള്‍ക്ക് പുറമേ ധാരാളം കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
ഭാര്യ രഹന റഷീദ് ആം റെസ്ലിംഗില്‍ ദേശീയ സ്വര്‍ണ്ണ മെഡല്‍ നേടിയ ജേതാവാണ്. ഇപ്പോള്‍ ഫിറ്റ്‌നെസ് ട്രെയ്‌നറായാണ് ജോലി ചെയ്യുന്നത്. മക്കളായ അദ്‌നാന്‍ ബിന്‍ അബ്ദു റഷീദ്, അഫ്‌നാന്‍ ബിന്‍ അബ്ദു റഷീദ് എന്നിവരും ജില്ലാ സംസ്ഥാന ദേശീയ പഞ്ച ഗുസ്തി വിജയികളാണ്.
അല്‍ഖോര്‍ സി ഐ സിയില്‍ ചേര്‍ന്ന ഹ്രസ്വമായ ചടങ്ങില്‍ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ മുഖ്യരക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും പ്രസിഡണ്ട് സിദ്ദീഖ് ചെറുവല്ലൂരും ചേര്‍ന്ന് പൊന്നാട അണിയിച്ചു.
ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അബ്ബാസ് കല്ലന്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍, അല്‍ ഖോറിലെ സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.