
ദോഹ: ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ ഖത്തര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരള ബിസിനസ് ഫോറം (കെ ബി എഫ്) സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡര്‍’ പരിപാടിയില്‍ പങ്കെടുത്തു. അദ്ദേഹം ഫോറം അംഗങ്ങളുമായി സംവദിച്ചു.

കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷരീഫ് സ്വാഗതവും ട്രഷറര്‍ ബിജു സി കെ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി എന്‍ കെ അക്ബറിന് ഫോറം മെമന്റോ സമ്മാനിച്ചു. കെബിഎഫ് വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, സ്ഥാപക പ്രസിഡന്റ് അബ്ദുള്ള തെരുവത്ത് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
