

ദോഹ: വിമാനത്താവളവും വ്യോമമേഖലയും വീണ്ടും തുറന്നതിനെ തുടര്‍ന്ന് ഇറാനിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന സര്‍വീസുകള്‍ പുന:രാരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

Fറാനിലെ ഹെഹ്റാന്‍, മഷാദ്, ഷിറാസ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ നാല് ഗേറ്റ്വേകളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് പ്രതിവാരx 20 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

അമ്മാന്‍, ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുന:രാരംഭിച്ചതായി കഴിഞ്ഞ ദിവസം എയര്‍ലൈന്‍ അറിയിച്ചിരുന്നു.
തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഊന്നിപ്പറഞ്ഞു. യാത്രക്കാര്‍ക്ക് അവരുടെ വെബ്സൈറ്റ് വഴിയുള്ള ഏറ്റവും പുതിയ യാത്രാ അലേര്‍ട്ടുകള്‍ അപ്ഡേറ്റ് ചെയ്യാനും അല്ലെങ്കില്‍ സഹായത്തിനായി ഹോട്ട്ലൈനായ +974 4144 5555 എന്ന നമ്പറില്‍ വിളിക്കാനും എയര്‍ലൈന്‍ നിര്‍ദ്ദേശിച്ചു.

