

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് 20ന് ഉച്ചക്ക് രണ്ടു മണി മുതല്‍ ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ വക്രയില്‍ നടക്കും.

ക്യാമ്പില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, എസ് ജി പി ടി, എസ് ജി ഒ ടി, ക്രിയാറ്റിന്‍ കൊളസ്‌ട്രോള്‍, ദന്തപരിശോധന, നേത്രപരിശോധന തുടങ്ങി ഒട്ടേറെ പരിശോധനകള്‍ ഒരുക്കിയിട്ടുണ്ട്.
