നവീകരണത്തിലും സാങ്കേതികവിദ്യയിലും ഖത്തറിന് മുന്നേറ്റം

Web Desk
1 Min Read

ദോഹ: ഇന്നൊവേഷനിലും സാങ്കേതികവിദ്യയിലും ഖത്തര്‍ ഗണ്യമായ മുന്നേറ്റം നടത്തി. മൂന്നാമത്തെ ദേശീയ വികസന തന്ത്രത്തിലൂടെ ഖത്തര്‍ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് മാറുന്നത്.

city exchange

2024ലെ ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും നവീകരണത്തിലും സാങ്കേതികവിദ്യയിലും കൈവരിച്ച മഹത്തായ മുന്നേറ്റത്തെയും ഉയര്‍ത്തിക്കാട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്തു.

സുസ്ഥിരവും വികസിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് ‘തസ്മു’ പരിപാടിയിലൂടെ ദൈനംദിന ജീവിതത്തിലേക്ക് ആധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നു. സമൂഹത്തെ സംരക്ഷിക്കുന്നതിനായി ‘സേഫ്സ്പേസ്’ സംരംഭം എല്ലാ വിഭാഗങ്ങളിലെയും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഡിജിറ്റല്‍ സുരക്ഷയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നു.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെ ഡിജിറ്റല്‍ പ്രതികരണമെന്ന നിലയില്‍, ഗതാഗതം, ലോജിസ്റ്റിക്സ്, പരിസ്ഥിതി, ആരോഗ്യ സംരക്ഷണം, കായികം എന്നീ അഞ്ച് മുന്‍ഗണനാ മേഖലകളിലായി ഖത്തറിലെ പൊതു സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്താന്‍ തസ്മു ശ്രമിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!