

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസിയുടെ സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ദുഖാനില്‍ 15ന് വെള്ളിയാഴ്ച നടക്കും. ദുഖാന്‍ സ്ട്രീറ്റ് നമ്പര്‍ 470ല്‍ അംവജ് ദുഖാന്‍ സിക്‌റീത്ത് ക്യാമ്പിലെ ഗേറ്റ് 8ലാണ് ക്യാമ്പ്.

രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ നടക്കുന്ന ക്യാമ്പില്‍ ദുഖാന്‍ പ്രദേശത്ത് ജീവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ നടത്തും. അപേക്ഷയോടൊപ്പം എല്ലാ രേഖകളുടേയും കോപ്പികള്‍ കൂടി കൈവശം സൂക്ഷിക്കേണ്ടതാണ്. പാസ്‌പോര്‍ട്ട് ഫോറം പൂരിപ്പിക്കാന്‍ രാവിലെ എട്ട് മണി മുതല്‍ സഹായം ലഭ്യമാകും. തൊഴിലാളി അവബോധ, തൊഴില്‍ പ്രശ്‌നങ്ങളും ക്യാമ്പിനോടനുബന്ധിച്ച് കൈകാര്യം ചെയ്യും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക.

