കെഫാഖ് സുവനീര്‍ കവര്‍ പ്രകാശനം

Web Desk
1 Min Read

ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മയായ കെഫാഖിന്റെ ആദ്യ സുവനീര്‍ പ്രയാണം ദി ജേര്‍ണി ഓഫ് ലൈഫിന്റെ മുഖകവര്‍ പ്രകാശനം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ കവര്‍ പ്രകാശനം നിര്‍വഹിച്ചു. ഐ സി സി ഭാരവാഹികളായ എബ്രഹാം കെ ജോസഫ്, സജീവ് സത്യശീലന്‍ എന്നിവര്‍ പങ്കെടുത്തു.

city exchange

കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, ലേഡീസ് സെക്രട്ടറി ആന്‍സി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോജിന്‍ ജേക്കബ്, അനീഷ് തോമസ്, ജോബിന്‍ പണിക്കര്‍, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ അനില്‍കുമാര്‍ ആര്‍, ഷാജി കരിക്കം, ജലു അമ്പാടി, ലിജോ ടൈറ്റസ്, ജേക്കബ് ബാബു, റിഞ്ചു അലക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊട്ടാരക്കരയിലെയും ഖത്തറിലെയും പ്രമുഖരായ എഴുത്തുകാരുടെയും കെഫാഖിലെ വളര്‍ന്നുവരുന്ന പ്രതിഭകളുടെയും രചനകള്‍ ഉള്‍ക്കൊള്ളുന്ന സുവനീറാണ് അണിഞ്ഞൊരുങ്ങുന്നതെന്ന് ചീഫ് എഡിറ്റര്‍ സിബി മാത്യുവും സബ് എഡിറ്റര്‍ അനില്‍ സി തോമസും അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!