

തിരുവനന്തപുരം: ഭാര്യയുമായുള്ള യുവാവിന്റെ പിണക്കം കലാശിച്ചത് ഭാര്യാ പിതാവിന്റേയും സഹോദരന്റേയും കൊലപാതകത്തില്‍. പൂജപ്പുര മുടവന്മുകൡലാണ് സംഭവം. മുടവന്മുകളിലെ സുനിലും മകന് അഖിലുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം.

മദ്യലഹരിയിലായിരുന്ന മരുമകന് അരുണ്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു.

മദ്യപിച്ചെത്തിയ അരുണ്‍ ഓട്ടോഡ്രൈവറായ ഭാര്യപിതാവിനോട് തട്ടിക്കയറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതുകണ്ടെത്തിയ അഖില്‍ ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടെ് കുത്തേല്‍ക്കുകയായിരുന്നു.
സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഉടന്‍ അരുണ്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ അരുണ്‍ ഭാര്യയെ വിളിച്ചെങ്കിലും അവര്‍ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആക്രമത്തിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ അരുണിനെ പൂജപ്പുരയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

