

തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ അനുസ്മരണാര്‍ഥം പ്രേംനസീര്‍ ഫൗണ്ടേഷനും നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രേംക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തില്‍ ഒന്നാം സമ്മാനം

ആര്‍ സനല്‍കുമാറിന് ആണ്. രണ്ടാം സമ്മാനത്തിന് സലില്‍ എസ് നായരും മൂന്നാം സമ്മാനത്തിന് സി ആര്‍ ശിവകുമാറും അര്‍ഹരായി. കുട്ടികളുടെ മത്സര വിഭാഗത്തില്‍ സന്‍ജീര്‍ സിറാജിന് പ്രോത്സാഹന സമ്മാനം ലഭിക്കും.

ആഗസ്റ്റ് 21ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കനക നഗര്‍ ഹീര ഗോള്‍ഡന്‍ ഹില്‍സില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജി സുരേഷ്‌കുമാറും സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂരും അറിയിച്ചു.

