

തിരുവനന്തപുരം: കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന് രാജിവച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്ന് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്കും തുടര്‍ന്നുള്ള രാജിയിലും കലാശിച്ചത്. അപഖ്യാതികള്‍ പ്രചരിപ്പിക്കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ വേദിയാക്കി. ആടിനെ പേപ്പട്ടിയാക്കുകയും ഒടുവില്‍ തല്ലിക്കൊല്ലുകയും ചെയ്യുന്ന പ്രവൃത്തിയാണ് വിഷയത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. സത്യം എന്താണെന്നറിയാന്‍ ആരും ശ്രമിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ജോലിക്കാര്‍ ആരും പട്ടികജാതി വിഭാഗമല്ലെന്നും അടൂര്‍ പറഞ്ഞു. ശങ്കര്‍മോഹനെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ച് പടികടത്തിവിട്ടു എന്നും അടൂര്‍ ആവര്‍ത്തിച്ച് ആരോപിച്ചു.

നാശത്തിലേയ്ക്ക് പോകുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായിരിക്കാന്‍ തനിക്ക് തല്പര്യമില്ലെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

