

കോഴിക്കോട്: ലോക രക്ത ദാന ദിനത്തില്‍ വെല്‍നെസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ സ്മാര്‍ട്ട് രക്തദാന ശൃംഖല എ ഐ അധിഷ്ഠിത വെല്‍ബി ആപ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

രക്ത ബാങ്കുകളെയും സന്നദ്ധ സംഘടനകളെയും രക്തദാതാക്കളെയും പൊതു ജനങ്ങളെയും ആപ്പ് ബന്ധിപ്പിക്കുന്നു.

യോഗ്യരായ ദാതാക്കള്‍ക്ക് മാത്രം വിവരങ്ങള്‍ നല്‍കാന്‍ അല്‍ഗോരിതം സഹായിക്കും. രക്തദാന ക്യാമ്പുകള്‍ നടക്കുമ്പോള്‍ രക്തം നല്‍കാനുള്ള സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. ആവശ്യക്കാര്‍ക്ക് രക്തദാനത്തിന് തത്സമയം അഭ്യര്‍ഥിക്കാനും രക്ത ബാങ്കുകള്‍ക്ക് ലഭ്യമായ രക്തം പ്രദര്‍ശിപ്പിക്കാനും സംവിധാനമുണ്ട്. ദാതാക്കള്‍ക്ക് ഇ- സര്‍ട്ടിഫിക്കറ്റുകളും വെല്‍നെസ് ക്രെഡിറ്റുകളും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബ്രാന്‍ഡഡ് ബാഡ്ജുകളും ലഭിക്കും.
‘വെല്‍ബി സ്മാര്‍ട്ട്’ രക്തദാന ശൃംഖല രക്തദാതാക്കളെയും രക്തബാങ്കുകളെയും ബന്ധിപ്പിക്കുക മാത്രമല്ല രാജ്യത്തെ രക്ത ദാന വ്യവസ്ഥക്ക് ഡിജിറ്റല്‍ നട്ടെല്ല് സൃഷ്ടിക്കുകയാണെന്ന് ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും വെല്‍ബി ആപ്പ് സ്ഥാപകനും സി ഇ ഒ യുമായ ഡോ. അജില്‍ അബ്ദുള്ള പറഞ്ഞു.
എല്ലാ ബ്ലഡ് ബാങ്കുകളും സന്നദ്ധ സംഘടനകളും രക്തദാനം വളരെ സുഗമമാക്കാന്‍ ഈ ദൗത്യത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. ആപ്പ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം. രക്ത ബാങ്കുകളും സന്നദ്ധ സംഘടനകളും P ഈ ലിങ്കും രക്തദാതാക്കളും രക്തം ആവശ്യമുള്ളവരും ഈ ലിങ്കും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7306335127 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

