പാട്ടോണം 2022 കാപ്പാട് കനിവില്‍

Web Desk
1 Min Read

പാട്ടോണം 2022 റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ എടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇംപ്രസ് മീഡിയ, റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റിയുടെ സഹകരണത്തോടെ കാപ്പാട് കനിവ് സ്‌നേഹ തീരത്ത് പാട്ടോണം 2022 സംഘടിപ്പിച്ചു. റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ എടത്തില്‍ ഉദ്ഘാടനം ചെയ്തു.

city exchange

വിശേഷ ദിവസങ്ങളില്‍ നിരാലംബരെ ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അബ്ദുല്‍ ജലീല്‍ പറഞ്ഞു. കനിവ് സ്‌നേഹതീരം ജനറല്‍ സെക്രട്ടറി ബഷീര്‍ പാടത്തൊടി അധ്യക്ഷത വഹിച്ചു. പി കെ റഹീം, ഡോ. യഹിയ ഖാന്‍, ടി വി അഷറഫ്, അജീഷ് അത്തോളി എന്നിവര്‍ സംസാരിച്ചു.

യുവ ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീകാന്ത് കൃഷ്ണ, സൈനുല്‍ ആബിദ്, ഗായക സഹോദരങ്ങളായ ഡോ. ആതിര ദാസ്, ഡോ. ആരതി ദാസ്, അര്‍ജുന്‍ രാജ്, ലിജേഷ് ഫറോക്ക്, റിയാസ് ഫറോക്ക്, കെ ടി അനിലേഷ്, രാജേഷ് മേപ്പയൂര്‍, അശ്വിനി അജീഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!