മുന്‍മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40നായിരുന്നു അന്ത്യം.

city exchange

ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പിള്ളി ജമാഅത്ത് കബര്‍സ്ഥാനില്‍ ഖബറടക്കും.

കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡി സി സി പ്രസിഡന്റായിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977ല്‍ ആലുവയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

- Advertisement -
Ad image

പെരുമ്പാവൂര്‍ വാഴക്കുഴത്തെ ടി കെ എം ഹൈദ്രോസിന്റേയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബര്‍ ഏഴിനാണ് ജനിച്ചത്.

Share This Article
Leave a Comment
error: Content is protected !!