‘മെനി ഹാര്‍ട്‌സ് വണ്‍ മിഷന്‍’; വേള്‍ഡ് മലയാളി കൗണ്‍സില്‍ രക്തദാന ക്യാമ്പ് നടത്തി

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് മെനി ഹാര്‍ട്‌സ് വണ്‍ മിഷന്‍ എന്ന ബാനറില്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി.

city exchange

വേള്‍ഡ് മലയാളി കൗണ്‍സിലും കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമുള്ള പ്രവാസി സംഘടനകളും ബ്ലഡ് ഡോണര്‍ കേരളയുമായി സംയുക്തമായി നടത്തിയ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍ നടത്തിയ രക്തദാന ക്യാമ്പ് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉല്‍ഘാടനം ചെയ്തു.

ക്യാമ്പില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു.

രക്തം ദാനം ചെയ്യുന്നതിലൂടെ മഹത്തായ കര്‍മ്മമാണ് നാം നിറവേറ്റുന്നതെന്നും രക്തത്തിന് ദേശവും ഭാഷയും ജാതിയും മതവുമില്ലെന്നും രക്തം സ്വീകരിക്കുന്നവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന നമ്മുടെ സഹജീവികളായ മനുഷ്യരാണെന്നും അംബാസിഡര്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സഹജീവിയോടുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും പങ്കുവയ്ക്കലിന്റേയും ഉദാത്തമായ പ്രവൃത്തിയും മാതൃകയുമാണ് രക്തദാനമെന്ന് അംബാസിഡര്‍ വിശദീകരിച്ചു.

- Advertisement -
Ad image

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടും കെനിയയില്‍ വാഹന അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ഖത്തര്‍ പ്രവാസികളോടുമുള്ള ആദര സൂചകമായി ഇന്ത്യന്‍ അംബാസിഡറുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ മൗനമാചരിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പരിപാടി സംഘടിപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിനെ അംബാസിഡര്‍ പ്രത്യേകം അഭിനന്ദിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത സംഘടനകള്‍ക്കുള്ള മെമന്റൊ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടനാ പ്രതിനിധികള്‍ക്ക് അംബാസിഡര്‍ നല്‍കി. പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ചാലില്‍ സ്വാഗതവും ട്രഷറര്‍ ജിജി ജോണ്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!