കൊടകര കള്ളപ്പണത്തില്‍ 5.77 ലക്ഷം രൂപ കൂടി കണ്ടെത്തി

Web Desk
0 Min Read

തൃശ്ശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ കവര്‍ച്ച ചെയ്ത 5.77 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെത്തി. കേസിലെ പ്രതികളായ അലി, റഹീം എന്നിവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരമാണ് തുക കണ്ടെത്താന്‍ സഹായിച്ചത്.
പണം കടം നല്‍കിയെന്ന പ്രതികളുടെ മൊഴി പ്രകാരം കടം വാങ്ങിയവരെ കണ്ടെത്തിയാണ് പൊലീസ് തുക പിടിച്ചെടുത്തത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് പണം നല്‍കിയതെന്നാണ് പ്രതികള്‍ മൊഴി നല്കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!