തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം നടത്തി

Web Desk
1 Min Read

വടക്കേകാട്: എസ് എസ് എഫ് തൃശൂര്‍ ജില്ല ഇരുപത്തിയൊമ്പതാമത് എഡിഷന്‍ സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം കേരള സ്റ്റേറ്റ് ന്യൂനപക്ഷ വിഭാഗം സമിതി അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നിര്‍വഹിച്ചു. സ്വാഗതസംഘം ഫിനാന്‍സ് കണ്‍വീനര്‍ കുഞ്ഞി മുഹമ്മദ് ഹാജി ഞമ്മനെങ്ങാട് അധ്യക്ഷത വഹിച്ചു.

city exchange

മുഹമ്മദാലി കൗകാനപ്പെട്ടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് തൃശൂര്‍ ജില്ല സെക്രട്ടറി ത്വാഹിര്‍ ചേറ്റുവ വിഷയാവതരണം നടത്തി. സാദിഖലി ഫാളിലി, അന്‍വര്‍ വടക്കേകാട്, മാമു ഞമ്മനെങ്ങാട്, കരീം മുസ്ലിയാര്‍ കൊച്ചന്നൂര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ മുഹമ്മദാലി വടുതല സ്വാഗതവും ഫാസില്‍ അഞ്ഞൂര്‍ നന്ദിയും പറഞ്ഞു.

തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് ആഗസ്ത് 13, 14, 15 തിയ്യതികളില്‍ വടുതല വട്ടംപാടത്ത് നടക്കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!