

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗത്തെ 74.41 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് പുതിയ വാല്വേഷന്‍ അനുസരിച്ച് ഏകദേശം 1000 കോടി രൂപ വേണ്ടി വരുമെന്നും എന്നാല്‍ കിഫ്ബിയില്‍ നിന്നും നിലവില്‍ അനുവദിച്ചിട്ടുള്ളത് 431.28 കോടി രൂപയാണെന്നും ആയതിനാല്‍ ആവശ്യമായ അധിക തുക കിഫ്ബിയില്‍ നിന്നും അനുവദിക്കണമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി, ധനകാര്യമന്ത്രി, കിഫ്ബിയുടെ സി ഇ ഒ എന്നിവര്‍ക്ക് കത്തെഴുതി ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ പദ്ധതി 11 (1) വിജ്ഞാപനം കഴിഞ്ഞ് ബി വി ആര്‍ തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും ഇതിനുശേഷം പദ്ധതി നിര്‍വ്വഹണ ഏജന്‍സിയില്‍ നിന്നും കിഫ്ബിയിലേക്ക് അപേക്ഷ ലഭിക്കുന്നമുറക്ക് തുക അനുവദിക്കുന്നതാണെന്നും കിഫ്ബിയുടെ സി ഇ ഒയുടെ മറുപടി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.
