ഡോ. മുഹമ്മദ് സ്വബാഹ് അല്‍സാലിം അല്‍സ്വബാഹ് കുവൈത്ത് പ്രധാനമന്ത്രി

Web Desk
1 Min Read

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ. മുഹമ്മദ് സ്വബാഹ് അല്‍സാലിം അല്‍സ്വബാഹിനെ നിയമിച്ചു. പുതിയ പ്രധാനമന്ത്രിയുടെ നിയമന ഉത്തരവ് അമീര്‍ ശൈഖ് മിശ്അല്‍ അല്‍ജാബിര്‍ അല്‍സ്വബാഹ് പുറത്തിറക്കി.

city exchange

പുതിയ മന്ത്രിസഭാംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ചുമതല അമീര്‍ പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് കുവൈത്ത് പാര്‍ലമെന്റിനു മുന്നില്‍ പുതിയ അമീര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മുന്‍ പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് നവാഫ് അല്‍സ്വബാഹ് അമീറിന് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുന്നതു വരെ ദൈനംദിന ഭരണ കാര്യങ്ങളുടെ ചുമതല പഴയ ഗവണ്‍മെന്റിനെ അമീര്‍ ഏല്‍പിച്ചിരുന്നു.

1955ല്‍ ജനിച്ച പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സ്വബാഹ് അല്‍സാലിം കാലിഫോര്‍ണിയയിലെ ക്ലെയര്‍മണ്ട് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബാച്ചിലര്‍ ബിരുദവും ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ച ശൈഖ് ഡോ. മുഹമ്മദ് അല്‍ സ്വബാഹ് 1993ല്‍ അമേരിക്കയിലെ കുവൈത്ത് അംബാസഡറായിരുന്നു. 2011 ഫെബ്രുവരി 14 വരെ ഈ പദവിയില്‍ തുടര്‍ന്നു.

2003 ജൂലൈ 14ന് വിദേശ മന്ത്രിയായും ആക്ടിംഗ് സാമൂഹിക, തൊഴില്‍ മന്ത്രിയായും നിയമിതനായി. 2006 ഫെബ്രുവരി ഒമ്പതിന് ഉപപ്രധാനമന്ത്രിയായും നിയമിതനായി. 2006 ജൂലൈ, 2007 മാര്‍ച്ച്, 2007 ഒക്ടോബര്‍, 2008 മെയ് മാസങ്ങളില്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടനകളില്‍ ഇതേ പദവികളില്‍ വീണ്ടും നിയമിതനായി. 2009 ജനുവരി 12ന് ഉപപ്രധാനമന്ത്രിയായും വിദേശ മന്ത്രിയായും ആക്ടിംഗ് എണ്ണ മന്ത്രിയായും നിയമിതനായി.

- Advertisement -
Ad image

2009 മെയ് 29ന് ഉപപ്രധാനമന്ത്രിയായും വിദേശ മന്ത്രിയായും 2011 മെയ് എട്ടിന് ഉപപ്രധാനമന്ത്രിയായും വിദേശ മന്ത്രിയായും നിയമിക്കപ്പെട്ടു. 2011 ഒക്ടോബര്‍ വരെ ഈ പദവികളില്‍ തുടര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!