ശഹീന്‍ ചുഴലി: ഒമാനില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് അപേക്ഷ നല്‍കാം

Web Desk
1 Min Read

മസ്‌ക്കറ്റ്: ഒമാനിലെ ബാത്തിന മേഖലയില്‍ ശഹീന്‍ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി. ഇത്തരം ആളുകള്‍ക്ക് എംബസി നല്‍കിയ ഫോറം പൂരിപ്പിച്ചു നല്‍കാം. ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസിലാണ് ഇക്കാര്യത്തില്‍ നടപടിയുണ്ടായത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍ തുടങ്ങി വിവിധ രാജ്യക്കാരുടെ പാസ്‌പോര്‍ട്ടുകളാണ് ദുരന്ത മേഖലയില്‍നിന്ന് നഷ്ടപ്പെട്ടത്. ഇതില്‍ ഇന്ത്യക്കാരുടെ പാസ്‌പോ

city exchange

ര്‍ട്ടിന്മേലുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കും. അവിടുന്ന വരുന്ന നിര്‍ദ്ദേശനുസരണം പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കും എന്നാണ് അംബാസഡര്‍ അറിയിച്ചത്. ഫോം പൂരിപ്പിച്ചു നല്‍കിയവരെ മാത്രമേ ശഹീന്‍ ദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയുള്ളുവെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!