മാല്‍ക്കം എക്സിന്റെ മകള്‍ മാലിക ഷബാസ് അന്തരിച്ചു

Web Desk
0 Min Read

വാഷിങ്ടണ്‍:

city exchange

അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന മാല്‍ക്കം എക്സിന്റെ മകള്‍ മാലിക ഷബാസ് അന്തരിച്ചു. മകള്‍ക്കൊപ്പം ബ്രൂക്ക്ലിനിലെ മിഡ്വുഡില്‍ താമസിച്ചുവരികയായിരുന്ന 56-കാരിയായ മാലികയെ ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. 1965-ല്‍ 39-ാം വയസ്സില്‍ മാല്‍ക്കം എക്സ് കൊല്ലപ്പെടുമ്പോള്‍ മാലികയും ഇരട്ടസഹോദരി മലൈകും മാതാവ് ബെറ്റി ഷബാസിന്റെ ഗര്‍ഭത്തിലായിരുന്നു. 1997-ലാണ് ബെറ്റി ഷബാസ് അന്തരിച്ചത്. അതല്ലാഹ്, ഖുബില, ഇല്യാസ, മലൈക് എന്നിവരടക്കം അഞ്ച് സഹോദരങ്ങളാണ് മാലികയ്ക്കുള്ളത്.

Share This Article
Leave a Comment
error: Content is protected !!