

കോഴിക്കോട്: കോഴിക്കോട് ജില്ലാ ക്ഷീരസംഗമത്തിന് പേരാമ്പ്ര ആവളയില്‍ തുടക്കമായി. ആവള ക്ഷീരസംഘം പ്രസിഡന്റ് നാരായണക്കുറുപ്പ് പതാകയുയര്‍ത്തി.

ആകര്‍ഷകമായ കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ കറവപ്പശു, കിടാരി, കന്നുകുട്ടി എന്നീ വിഭാഗത്തിലായി നൂറോളം ഉരുക്കള്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സി എന്‍ ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ആര്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു.

ഗോരക്ഷാ ക്യാമ്പ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത് വെറ്ററിനറി സര്‍ജന്‍ ഡോ. സുഹാസ് കെ, ഡോ. രേഷ്മ (മില്‍മ) എന്നിവര്‍ നേതൃത്വം നല്‍കി. മൂല്യനിര്‍ണ്ണയത്തിനുശേഷം സമ്മാനാര്‍ഹരായ ഉരുക്കള്‍ക്ക് ഹാരാര്‍പ്പണം നടത്തി.
ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡയറി എക്‌സ്‌പോ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകപ്പ്, മില്‍മ, കേരളാ ഫീഡ്സ് ഉള്‍പ്പെടെ ഇരുപത്തിമൂന്നോളം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷീര വികസനവകുപ്പിന്റെ സ്റ്റാള്‍ വിവിധങ്ങളായ പാലുല്‍പന്നങ്ങള്‍, കാലിത്തീറ്റ വസ്തുക്കള്‍, മാതൃകാ കാലിത്തൊഴുത്ത് എന്നിവ കൊണ്ട് ശ്രദ്ധേയമായി.

