ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്‌കാരങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Web Desk
1 Min Read

കൊച്ചി: ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്്കാരങ്ങള്‍ കരസ്ഥമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

city exchange

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ജെന്റര്‍ ന്യൂട്രല്‍ സവിശേഷതകള്‍ കണക്കിലെടുത്താണ് ഡിജിറ്റല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് ലഭിച്ചത്. എക്‌സ്പ്രസ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മിസ്റ്റര്‍, മിസ് എന്നിവയക്ക് പുറമെ മൂന്നാം ലിംഗക്കാര്‍ക്ക് എം. എക്‌സ് എന്ന സംബോധന തെരഞ്ഞെടുക്കാന്‍ സാധിക്കും. വിമാനത്തിലെ അഭിവാദനങ്ങളും ജെന്റര്‍ ന്യൂട്രലാണ്.

കഴിഞ്ഞ ഓക്ടോബറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമഗ്രമായി റീബ്രാന്‍ഡ് ചെയ്തതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ ഫ്‌ളൈ ആസ് യു ആര്‍ വീഡിയോ കാംപയിനാണ് മികച്ച വീഡിയോ കാംപെയിനുളള ഐമ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച സെര്‍ച്ച് കാമ്പയിന്‍ അവാര്‍ഡും ഇക്കുറി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിനാണ്.

www.airindiaexpress.com എന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ വെബ്‌സൈറ്റിലെ പുരസ്‌കാരാര്‍ഹമായ സവിശേഷതകള്‍ ഇന്ത്യ ഡിജിറ്റല്‍ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ചു. യാത്രക്കാര്‍ക്ക് മൂന്നര സെക്കന്റിനുളളില്‍ വിമാന ടിക്കറ്റെടുക്കാവുന്നത്ര രീതിയില്‍ ഉപഭോക്തൃ സൗഹൃദമായാണ് വെബ്‌സൈറ്റിന്റെ രൂപകല്പന.

- Advertisement -
Ad image

ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി സഹകരിച്ച് സംഘടിപ്പിച്ച മേക്ക്-എ-തോണ്‍ പരിപാടിയില്‍ രാജ്യത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ യുവ ടെക്കികള്‍ പങ്കെടുത്തു. വിമാന യാത്രാ മേഖലയിലെ വിവിധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുകയെന്ന ചലഞ്ചാണ് മേക്ക്-എ-തോണില്‍ നല്‍കിയത്. മികച്ച രീതിയില്‍ കോഡിംഗ് തയ്യാറാക്കിയ മൂന്ന് ടീമുകള്‍ ക്യാഷ് പ്രൈസ് നേടി.

Share This Article
Leave a Comment
error: Content is protected !!