നിയോകോവ് അതിമാരകമെന്ന് വുഹാനിലെ ഗവേഷകര്‍; തത്ക്കാലം ഭയക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ഗവേഷകര്‍

Web Desk
3 Min Read

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ കൊറോണ വൈറസ് അതിമാരകമെന്ന് വുഹാനിലെ ഗവേഷകര്‍. അതിവ്യാപന ശേഷിയുള്ള നിയോകോവ് വൈറസ് ആയിരങ്ങളുടെ മരണത്തിനായിരിക്കും കാരണമാവുകയെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

city exchange

എന്നാല്‍ നിയോകോവ് പുതിയ വൈറസല്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള നിയോകോവ് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടത്രേ. സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇതു കാരണമാകും. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. ഇവ വവ്വാലുകളില്‍ മാത്രമാണ് നിലവില്‍ പടര്‍ന്നിരിക്കുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒരു രൂപാന്തരം മാത്രം മതിയെന്നാണ് വുഹാന്‍ സര്‍വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെയും ഗവേഷകര്‍ പറയുന്നത്.

നിലവില്‍ ലോകത്തെ ഭീതിപ്പെടുത്തുന്ന കൊറോണ വൈറസിനേക്കാള്‍ വ്യത്യസ്തമായായിരിക്കും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക. അതുകൊണ്ടു തന്നെ നിയോകോവിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്സിന്‍ സംരക്ഷണത്തിനോ ഇതിനെ തടുക്കാന്‍ കഴിയില്ലെന്ന ആശങ്കയാണ് ഗവേഷകര്‍ക്കുള്ളത്. ഇതു ബാധിക്കുന്ന മൂന്നിലൊരാളും മരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിവ്യാപനശേഷിയുണ്ടെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു

- Advertisement -
Ad image

അതേസമയം നിയോകോവ് എന്നത് കോവിഡ്- 19ന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ വകഭേദമല്ലെന്ന് മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറയുന്നു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം (മെര്‍സ്) വൈറസിനോട് 85 ശതമാനം ജനിതക സാമ്യമുള്ളതും 2014ല്‍ ഉഗാണ്ടയിലെ വവ്വാലുകളില്‍ കണ്ടെത്തിയതുമായ വൈറസാണ് നിയോകോവ്. സ്പൈക് പ്രോട്ടീനില്‍ വലിയ ജനിതക വ്യത്യാസം ഉള്ളതിനാല്‍ കോശങ്ങളില്‍ പ്രവേശിക്കാന്‍ മെര്‍സ് വൈറസ് ഉപയോഗിക്കുന്ന ഡി പി പി 4 റിസപ്റ്റര്‍ ഉപയോഗിക്കാന്‍ ഈ വൈറസിന് കഴിയില്ല എന്ന് കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗവേഷണ പഠനം പറയുന്നത് നിയോകോവ് വൈറസിന് സാര്‍സ് കോവ് 2 വൈറസ് ഉപയോഗിക്കുന്ന എസിഇ 2 റിസപ്റ്ററുകളുമായി ബെന്‍ഡ് ചെയ്ത് കോശങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് മാത്രമാണ്. നിലവില്‍ മനുഷ്യ കോശങ്ങളിലെ എസിഇ2 റിസപ്റ്ററുകളുമായി ബെന്‍ഡ് ചെയ്യാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോകോവ് വൈറസിനില്ല. എന്നാല്‍ സ്പൈക് പ്രോട്ടീനിലെ ഒരു അമിനോ ആസിഡ് മാറുന്ന വിധത്തിലുള്ള ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കില്‍ മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കാനുള്ള ശേഷി നിയോ കോവ് വൈറസിന് നേടാന്‍ കഴിയും.

നേരിട്ടോ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച ശേഷമോ മനുഷ്യരില്‍ പ്രവേശിച്ച് രോഗമുണ്ടാക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകള്‍ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോ കോവ് എന്ന കൊറോണ വൈറസ്. ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെ കണ്ടെത്തുകയും ജനിതക സവിശേഷതകള്‍ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസ വ്യവസ്ഥയും ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെ ഭാവിയിലെ മഹാമാരികളെ തടയാന്‍ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളില്‍ ഒന്നു മാത്രമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന നിയോ കോവ് ഗവേഷണ പഠനം.

നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കോവിഡ് വൈറസ് വകഭേദമല്ല. തല്‍ക്കാലം മനുഷ്യര്‍ക്ക് രോഗമുണ്ടാക്കാന്‍ ശേഷിയില്ലാത്ത എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ആണ് ഉഗാണ്ടയിലെ വവ്വാലുകളില്‍ കണ്ടെത്തിയിട്ടുള്ളത്. നിയോകോവ് വൈറസ് മനുഷ്യര്‍ക്ക് എന്തെങ്കിലും ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!