കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സെപ്തംബര്‍ 15 മുതല്‍

Web Desk
1 Min Read

ദോഹ: കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സെപ്തംബര്‍ 15 മുതല്‍ നല്കിത്തുടങ്ങുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ടു മാസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ രണ്ടാം ഡോസും സ്വീകരിച്ച ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് നല്കുക.
ഫൈസര്‍, മോഡേണ വാക്‌സിനുകളാണ് ബൂസ്റ്റര്‍ ഡോസായി നല്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

city exchange

ബൂസ്റ്റര്‍ ഡോസ് പദ്ധതിയുടെ ആദ്യ മാസങ്ങളില്‍ 65 വയസ്സിനു മുകളിലുള്ള കോവിഡിനെ തുടര്‍ന്ന് ഗുരുതര അപകട സാധ്യതയിലായവരേയും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഗുരുതര അണുബാധയ്ക്ക് സാധ്യതയുള്ളവരേയുമാണ് പരിഗണിക്കുക. പിന്നീട് സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസ് പരിഗണിക്കും.

ബൂസ്റ്റര്‍ ഡോസിന്റെ അധിക സംരക്ഷണം നല്കുന്നുവെന്ന ക്ലിനിക്കല്‍ പരിശോധനാ ഫലത്തെ തുടര്‍ന്നാണ് മന്ത്രാലയം തീരുമാനമെടുത്തത്. പുതിയ ക്ലിനിക്കള്‍ തെളിവുകള്‍ പ്രകാരം മിക്കവര്‍ക്കും പ്രാഥമിക വാക്‌സിന്‍ പരമ്പരയില്‍ നിന്നും ലഭിക്കുന്ന സംരക്ഷണ പ്രതിരോധ ശേഷി എട്ടു മാസത്തിന് ശേഷം ക്രമേണ കുറയാന്‍ തുടങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.

- Advertisement -
Ad image


പ്രതിരോധ ശേഷിയില്ലാത്തവര്‍ക്ക് ആഗസ്ത് 24 മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയം മൂന്നാമത്തെ ഡോസ് വാക്‌സിനുകള്‍ നല്കാന്‍ തുടങ്ങിയിട്ടുണ്ട്. യോഗ്യതയുള്ള എല്ലാവര്‍ക്കും അപ്പോയ്ന്‍മെന്റ് ലഭിക്കുന്നതിന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുമായി ബന്ധപ്പെടാവുന്നതാണ്.
ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ കാലതാമസം വരുത്തരുതെന്നും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ അത് ലഭ്യമാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം യോഗ്യതയുള്ള എല്ലാവരോടുമായി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!