
കൊച്ചി: ഉപ്പും മുളകും പരമ്പരയില്‍ ലച്ചുവായി പ്രേക്ഷക പ്രശംസ നേടിയ നടി ജൂഹി രുസ്താഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ വാഹനാപകടത്തില്‍ മരിച്ചു.
മകന്‍ ചിരാഗിനൊപ്പം സഞ്ചരിക്കവെ വാഹനത്തില്‍ ലോറിയിടിച്ച് മരിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ചിരാഗ് ആശുപത്രിയിലാണ്.
ഭാഗ്യലക്ഷ്മി സംഭവസ്ഥലത്തു തന്നെ വെച്ച് മരിച്ചിരുന്നു.
മൃതദേഹം സണ്‍റൈസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.
ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രഘുവീര്‍ ശരണ്‍ റുസ്തഗി നേരത്തെ മരിച്ചിരുന്നു.

