

കൊച്ചി: ഇന്ത്യന്‍ ഭരണ ഘടനയില്‍ കയ്യൊപ്പ് ചാര്‍ത്തിയ മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിനി ദാക്ഷായണി വേലായുധന്റെ ജീവചരിത്രഗ്രന്ഥം ‘കാല ശാസനകള്‍ക്ക് കീഴടങ്ങാത്ത ദക്ഷായണി വേലായുധന്‍’ പ്രകാശനം ചെയ്തു.

മഹാരാജാസ് കോളേജിന്റെ സ്വാതന്ത്ര്യ ചുമരിലെ ദാക്ഷായണി വേലായുധന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. തുടര്‍ന്ന് മലയാളം ഹാളില്‍ പുസ്തക പ്രകാശനം സി എസ് സുജാത, ഷാനിമോള്‍ ഉസ്മാന് നല്‍കി നിര്‍വഹിച്ചു. സംസ്‌കൃത സര്‍വ്വകലാശാലയിലെ ദാക്ഷായണി വേലായുധന്‍ സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് കോ ഓഡിനേറ്റര്‍ ഡോ. കെ എം ഷീബ അധ്യക്ഷത വഹിച്ചു.


ദക്ഷായണി വേലായുധന്റെ മകള്‍ ഡോ. മീര വേലായുധന്‍, ഗ്രന്ഥകര്‍ത്താവ് ചെറായി രാമദാസ്, പ്രസാധകന്‍ ഷാജി ജോര്‍ജ് പ്രണത, മഹാരാജാസ് മലയാള വിഭാഗം അധ്യക്ഷ ഡോ. സുമി ജോയ് ഒലിയപ്പുറം, മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി ഐ സി സി ജയചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിള, വിജില തുടങ്ങിയവര്‍ സംസാരിച്ചു.
ദക്ഷായണി വേലായുധന്റെ കുടുംബാംഗങ്ങളും ഓള്‍ സ്റ്റുഡന്റസ് അസോസിയേഷന്‍ അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

