വിപിഎസ് ലേക്ഷോറില്‍ ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്

Web Desk
1 Min Read

കൊച്ചി: ലോക ഹൃദയ ദിനത്തില്‍ വിപിഎസ് ലേക്ഷോറില്‍ ഹൃദയാരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക് തുറന്നു.

city exchange

വിവിധതരത്തിലുള്ള ഹൃദ്രോഗ നിര്‍ണ്ണയവും ചികിത്സയും നല്‍കുന്ന അത്യാധുനിക സജ്ജീകരണമാണ് ക്ലിനിക്കില്‍ ഉള്ളത്. ഹൃദയ സംരക്ഷണത്തിനായി ഹൃദ്രോഗ വിദഗ്ധര്‍, സര്‍ജന്മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്മാര്‍, സൈക്കോളജിസ്റ്റുകള്‍, നഴ്‌സുമാര്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേകം മെഡിക്കല്‍ സംഘമാണ് ക്ലിനിക്കില്‍ ഉണ്ടാവുക.

വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ക്ലിനിക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍, ഡോ. സിബി ഐസക്, ഡോ. വെങ്കിടേശ്വരന്‍, ഡോ. സുജിത്, ഡോ. ജോണ്‍ അലക്‌സാണ്ടര്‍, ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാര്‍, ഡോ. മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!