ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ രണ്ടു സ്ഥാനങ്ങള്‍ മുന്നേറി ഖത്തര്‍

Web Desk
1 Min Read

ദോഹ: ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഖത്തര്‍ രണ്ട് സ്ഥാനങ്ങള്‍ മുന്നേറി. ഇതോടെ ഖത്തിന്റെ സ്ഥാനം 50 ആയി. 132 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. യു എന്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു ഐ പി ഒ) ആണ് സൂചിക പുറത്തിറക്കിയത്.

city exchange

ലോകമെമ്പാടുമുള്ള 132 സമ്പദ്വ്യവസ്ഥകളെയാണ് സര്‍വേ ചെയ്യുകയും പരിശോധിക്കുകയും ചെയ്തത്. ഓരോ രാജ്യത്തിന്റെയും നൂതനമായ കഴിവുകളും അളക്കാവുന്ന ഫലങ്ങളും വിലയിരുത്തുന്നതിന് 80 സൂചകങ്ങളാണ് ഉപയോഗിച്ചത്.

ഇന്നൊവേഷന്‍ ഇന്‍പുട്ട് ഔട്ട്പുട്ട് പെര്‍ഫോമന്‍സാക്കി മാറ്റുന്നതില്‍ ഖത്തര്‍ പ്രകടനം മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ ആഗോള ഇന്നൊവേഷന്‍ സൂചിക ഈ വര്‍ഷം 33.4 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 32.9 ആയിരുന്നു.

- Advertisement -
Ad image

മിഡില്‍ ഈസ്റ്റില്‍ മൂന്നാം സ്ഥാനമാണ് ഖത്തറിന്. യു എ ഇ 32-ാം സ്ഥാനവും സൗദി അറേബ്യ 48-ാം സ്ഥാനവും ഖത്തറിന് മുമ്പിലുണ്ട്. നോര്‍ത്തേണ്‍ ആഫ്രിക്ക, വെസ്റ്റേണ്‍ ഏഷ്യ മേഖലയ്ക്ക് കീഴില്‍ ഖത്തര്‍ ആറാം സ്ഥാനത്താണ്.

മാനുഷിക മൂലധനം, ഗവേഷണം, സ്ഥാപനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിപണി സങ്കീര്‍ണ്ണത, ബിസിനസ് സങ്കീര്‍ണ്ണത, അറിവും സാങ്കേതിക വിദ്യയും, സര്‍ഗ്ഗാത്മകത എന്നിവ ഉള്‍പ്പെടെയാണ് പരിശോധിക്കുന്നത്.

ബഹ്റൈന്‍ (72ല്‍ നിന്ന് 67), ഒമാന്‍ (79ല്‍ നിന്ന് 69), ജോര്‍ദാന്‍ (78ല്‍ നിന്ന് 71), ഈജിപ്ത് (89ല്‍ നിന്ന് 86) എന്നീ സമ്പദ്വ്യവസ്ഥകളില്‍ മെന മേഖലയില്‍ ചിട്ടയായതും പോസിറ്റീവുമായ ചില നവീകരണ റാങ്കുകളുണ്ട്.

തുടര്‍ച്ചയായി 13-ാം വര്‍ഷവും സ്വിറ്റ്‌സര്‍ലന്‍ഡ് ഏറ്റവും നൂതനമായ സമ്പദ്വ്യവസ്ഥയാണ്. സ്വീഡന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂര്‍, ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ദക്ഷിണ കൊറിയ എന്നിവയാണ് ഈ വര്‍ഷം റിപ്പോര്‍ട്ടിലെ മികച്ച 10 സമ്പദ് വ്യവസ്ഥകള്‍.

Share This Article
Leave a Comment
error: Content is protected !!