വര്‍ഗീയതയെ പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നില്‍ നില്‍ക്കണം: ഐ എസ് എം

Web Desk
1 Min Read

കോഴിക്കോട്: വര്‍ധിച്ചു വരുന്ന വര്‍ഗീയ വിഭാഗീയ ചിന്തകളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ മുന്നില്‍ നില്‍ക്കണമെന്ന് ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു.

city exchange

കേരളത്തില്‍ ചില തല്പരകക്ഷികള്‍ നുണപ്രചാരണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. ജൂലൈ 7, 8 തിയ്യതികളില്‍ കാക്കൂരില്‍ വെച്ച് ‘എന്‍ഹാന്‍സ് 23’ എന്ന പേരില്‍ പ്രതിനിധി സമ്മേളനം നടത്താന്‍ തീരുമാനിച്ചു.

പ്രവര്‍ത്തക സംഗമം സി അബ്ദുള്ള മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. ഹാഫിസ് റഹ്മാന്‍ മദനി, മുജീബ് പൊറ്റമ്മല്‍, അബ്ദുല്‍ ഖാദര്‍, ഫസലുറഹ്മാന്‍, ഷജീര്‍ഖാന്‍, ജുനൈസ് നല്ലളം, നൗഷാദ് മാസ്റ്റര്‍, അഹ്മദ് റഊഫ് എന്നിവര്‍ സംസാരിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!