കെ എ ടി എഫ് പ്രക്ഷോഭത്തിലേക്ക്

Web Desk
2 Min Read

കൊച്ചി: ആയിരക്കണക്കിന് അധ്യാപകര്‍ക്ക് നിയമനാംഗീകാരമോ ജോലി സുരക്ഷയോ നല്‍കാതെ അധ്യാപക ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നും കെ എ ടി എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം സലാഹുദ്ദീന്‍ മദനി ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും സമര പ്രഖ്യാപന കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.

ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഭാഷാധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ചും അശാസ്ത്രീയമായി സ്ഥലം മാറ്റം നല്‍കിയും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏകപക്ഷീയ പരിഷ്‌ക്കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നൈതികമായി യാതൊരു ബന്ധവുമില്ലാത്ത വകുപ്പിന്റെ നടപടികളെ യോഗം ശക്തമായി അപലപിച്ചു.

- Advertisement -
Ad image

ഹയര്‍ സെക്കന്‍ഡറിയില്‍ അറബി ഭാഷ പഠനത്തിന് 10 കുട്ടികളെന്നതില്‍ നിന്നും നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാതെ 25 കുട്ടികളായി വര്‍ധിപ്പിച്ച വിവാദ നടപടി ഉടന്‍ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ അവകാശ നിഷേധത്തിനെതിരെ ജൂലായ് നാലിന് കേരളത്തിലെ മുഴുവന്‍ ഡി ഡി ഇ ഓഫീസ് മുന്നിലും ധര്‍ണ്ണ നടത്താന്‍ യോഗം തീരുമാനിച്ചു.

കെ ഇ ആറിന് വിരുദ്ധമായി ഭാഷാധ്യാപക നിയമനം തടയുന്നത് അവസാനിപ്പിക്കുക, തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കുക, പി എസ് സി നിയമനം ത്വരിതപ്പെടുത്തുക,
ശമ്പള, ഡി എ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക,
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക,
ഉച്ചഭക്ഷണ ഫണ്ട് വര്‍ധിപ്പിച്ച് സമയബന്ധിതമായി നല്‍കുക,
ഹയര്‍ സെക്കന്ററി അറബിക്: വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക, ഭിന്നശേഷി നിയമനത്തിലെ അവ്യക്തതകള്‍ പരിഹരിക്കുക എന്നീ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.

ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, മന്‍സൂര്‍ മാടമ്പാട്ട്, അബ്ദുസലാം വയനാട്, ടി പി അബ്ദുല്‍ റഹീം, നൂറുല്‍ അമീന്‍, എം എ സാദിഖ്, നൗഷാദ് കോപ്പിലാന്‍, കെ വി റംല എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!