

കൊച്ചി: നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷ് (38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി ഡെപ്യൂട്ടി മേയറുടെ പി എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ കബളിപ്പിച്ചത്. എടവനക്കാട് സ്വദേശിയ്ക്ക് കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് 60000 രൂപയാണ് കൈപ്പറ്റിയത്.

കബളിക്കപ്പെട്ടതിനെ തുടര്‍ന്ന് മേയര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പാലക്കാട് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എ എല്‍ യേശുദാസ്, എസ് ഐമാരായ വന്ദന കൃഷ്ണന്, സി ആര് രഞ്ജു മോള്, എ എസ് ഐ ടി എസ് ഗിരീഷ്, സി പി ഒമാരായ ആന്റണി ഫ്രെഡി, ഒ ബി സിമില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

