ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി അമീര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയും ലുസൈല്‍ പാലസില്‍ ഔദ്യോഗിക ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ചയില്‍ സംസാരിച്ചു.

city exchange

സമ്പദ്വ്യവസ്ഥ, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടന്നു. പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ രണ്ട് സൗഹൃദ ജനതകളുടെയും പ്രയോജനത്തിനായി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനുള്ള ഖത്തര്‍ ഭരണകൂടത്തിന്റെ താത്പര്യം അമീര്‍ ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

കോവിഡ് കാലത്ത് സമയത്ത് ഖത്തര്‍ നല്‍കിയ വൈദ്യസഹായത്തിന് തന്റെ രാജ്യത്തിന്റെ നന്ദി ഇറ്റാലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ധനമന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി, ഊര്‍ജകാര്യ സഹമന്ത്രി സാദ് ബിന്‍ ഷെരീദ അല്‍ കഅബി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍താനി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇറ്റാലിയന്‍ ഭാഗത്ത് സാമ്പത്തിക, ധനകാര്യ മന്ത്രി ജിയാന്‍കാര്‍ലോ ജിയോര്‍ഗെറ്റി, പ്രധാനമന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഫ്രാന്‍സെസ്‌കോ മരിയ ടാലോ, പ്രധാനമന്ത്രിയുടെ സൈനിക ഉപദേഷ്ടാവ് ജനറല്‍ ഫ്രാങ്കോ ഫെഡറിസി, ഇറ്റാലിയന്‍ ജി7/ജി20 ഷെര്‍പ ലൂക്ക എന്നിവര്‍ പങ്കെടുത്തു.

ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കും അനുഗമിക്കുന്ന പ്രതിനിധി സംഘത്തിനും ആദരസൂചകമായി അമീര്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!