

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാര്‍ഥി ഘടകമായ ഇന്‍സൈറ്റ് ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച ഹൈസെക്ക് സ്റ്റുഡന്റ്‌സ് സമ്മിറ്റ് ശ്രദ്ധേയമായി. രജിസ്റ്റര്‍ ചെയ്ത ഇരുന്നോറോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നതില്‍ ഇന്‍സൈറ്റ് ഖത്തര്‍ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രഗത്ഭ ട്രെയിനര്‍മാരായ അബ്ദുല്‍ ജലീല്‍ വയനാട്, അഷ്ഹദ് ഫൈസി, അബ്ദുല്‍ കരീം ആക്കോട് തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു.
സഹര്‍ ഷമീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച സമ്മിറ്റില്‍ സിനാന്‍ നസീര്‍, വഫ അബ്ദുല്ലത്തീഫ്, യുസ്ന അബ്ദുല്ല എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

ഭാരവാഹികളായ ഫതീന്‍ ഫാരിസ്, ആസിം നവീദ്, അല്‍താഫ് അലി, അമ്മാര്‍ അസ്ലം, ഹാനി റഷീദ്, അദീല്‍, നുഐം, സല്‍മാന്‍ റിയാസ്, സന ഹനീന്‍, ഹുദ സാജിദലി, നുഹ മഷ്ഹൂദ്, ആയിഷ ഇംതിയാസ്, ആലിയ നൗഷാദ്, ഹന്ന, ഫിസ, ശിഫ, നുഹ സഹിയ, തയ്ബ, സിദ്‌റ തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

