അല്‍-സൈലിയയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അഷ്ഗാല്‍

Web Desk
1 Min Read

ദോഹ: അല്‍ സൈലിയ റൗണ്ട് എബൗട്ട് (ക്യുടെല്‍ റൗണ്ട് എബൗട്ട്) മുതല്‍ അല്‍ സെയ്ലിയ സ്പോര്‍ട്സ് റൗണ്ട് എബൗട്ട് വരെയുള്ള അല്‍-സൈലിയ റോഡിന്റെ ഭാഗത്തെ വികസന, മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.

city exchange

ക്ലബ് റൗണ്ട് എബൗട്ട്, ചില ലിങ്ക് റോഡുകള്‍ വികസിപ്പിക്കുന്നതിനൊപ്പം റോഡ് ഓരോ ദിശയിലും രണ്ടോ മൂന്നോ വരികളായി വികസിപ്പിച്ചു. ഗ്രേറ്റര്‍ ദോഹ ഏരിയകള്‍ക്ക് പുറത്തുള്ള റോഡ് മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളുടെ ഘട്ടം ഏഴിന്റെ ഭാഗമായാണ് ഇത് വരുന്നത്.

അല്‍ സൈലിയ റോഡ് മുഴുവന്‍ പ്രദേശത്തിനും സേവനം നല്‍കുകയും അതിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നു.

അല്‍ മജ്ദ് റോഡിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന അല്‍-വാബ് റോഡിന്റെ വിപുലീകരണമായി കണക്കാക്കപ്പെടുന്നതിനാല്‍ അല്‍ സൈലിയ റോഡ് പ്രധാന റോഡുകളുമായി കണക്റ്റിവിറ്റി നല്‍കുന്നുണ്ട്. മൊത്തം നാലര കിലോമീറ്റര്‍ റോഡ് പ്രവൃത്തിയാണ് നടപ്പാക്കിയത്.

- Advertisement -
Ad image

ഏകദേശം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാല്‍നട, സൈക്കിള്‍ പാതകള്‍, 108 പാര്‍ക്കിംഗ് സ്ഥലങ്ങള്‍, 202 പുതിയ ലൈറ്റിംഗ് സംവിധാനങ്ങള്‍, 10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഐടിഎസ് ലൈനുകള്‍, വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ 11 ക്യാമറകള്‍ എന്നിവ സ്ഥാപിക്കല്‍ എന്നിവയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. റോഡ് അടയാളങ്ങളും ഗ്രൗണ്ട് മാര്‍ക്കിംഗുകളും നല്‍കല്‍, അസ്ഫാല്‍റ്റ് പാളികള്‍ പുനഃസ്ഥാപിക്കല്‍, സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയ്ക്ക് പുറമേയാണിത്.

0.65 കിലോമീറ്റര്‍ ഉപരിതല ജല, മഴവെള്ള ഡ്രെയിനേജ് ശൃംഖല, 0.66 കിലോമീറ്റര്‍ ഡ്രെയിനേജ് ശൃംഖല, 1.8 കിലോമീറ്റര്‍ കുടിവെള്ള ശൃംഖല, ടിഎസ്ഇ ജലസേചന ലൈനുകള്‍ വികസിപ്പിക്കല്‍, ചില ഹൗസ് കണക്ഷനുകള്‍ സ്ഥാപിക്കല്‍, നിലവിലുള്ള സര്‍വീസ് ലൈനുകള്‍ സംരക്ഷിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Share This Article
Leave a Comment
error: Content is protected !!