

ദോഹ: കാലിഫോര്‍ണിയയിലെ ഒന്റാറിയോയില്‍ നടന്ന എയര്‍പോര്‍ട്ട് ഫുഡ് ആന്‍ഡ് ബിവറേജിലും (എഫ്എബി) ഹോസ്പിറ്റാലിറ്റി അവാര്‍ഡിലും ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഒന്നിലധികം വിഭാഗങ്ങളിലായി ഏഴ് അവാര്‍ഡുകള്‍ നേടി. അവാര്‍ഡ് ദാന ചടങ്ങിന്റെ സംഘാടകരായ മൂഡിഡേവിറ്റ് റിപ്പോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.

പാചക, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളില്‍ നിന്നുള്ള ജഡ്ജിമാരുടെ സ്വതന്ത്ര പാനലാണ് ഖത്തര്‍ ഡ്യൂട്ടി ഫ്രീക്ക് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

എയര്‍പോര്‍ട്ട് ഫുഡ് ആന്റ് ബിവറേജ് ഓഫര്‍ ഓഫ് ദി ഇയറിന് ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, എയര്‍പോര്‍ട്ട് ലോഞ്ച് ഓഫ് ദ ഇയര്‍ (ഇന്റര്‍നാഷണല്‍)ന് യാനിക്ക് അല്ലെനോയുടെ ലൂയി വിറ്റണ് ലോഞ്ച്, എയര്‍പോര്‍ട്ട് എഫ് ആന്‍ഡ് ബി ഓപ്പണിംഗ് ഓഫ് ദ ഇയറിന് സൂഖ് അല്‍ മതര്‍, എയര്‍പോര്‍ട്ട് ഫുഡ് ആന്‍ഡ് ബിവറേജ് ഓഫര്‍ ഓഫ് ദി ഇയറിന് (റീജിയണല്‍ വിജയി മിഡില്‍ ഈസ്റ്റും ആഫ്രിക്കയും) ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, എയര്‍പോര്‍ട്ട് എഫ് ആന്‍ഡ് ബി ഓപ്പണിംഗ് ഓഫ് ദി ഇയറിന് (റീജിയണല്‍ വിജയി മിഡില്‍ ഈസ്റ്റും ആഫ്രിക്കയും) സൂഖ് അല്‍ മതര്‍, എയര്‍പോര്‍ട്ട് ലോഞ്ച് ഫുഡ് ആന്റ് ബിവറേജ് ഓഫറിംഗ് ഓഫ് ദി ഇയറിന് (റീജിയണല്‍ വിജയി മിഡില്‍ ഈസ്റ്റും ആഫ്രിക്കയും) യാനിക്ക് അല്ലെനോയുടെ ലൂയി വിറ്റണ് ലോഞ്ച്, എയര്‍പോര്‍ട്ട് ഫുഡ് ആന്റ് ബിവറേജ് ഓഫറിന് (റീജിയണല്‍ വിജയി മിഡില്‍ ഈസ്റ്റും ആഫ്രിക്കയും) ബസ്ത.
ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഈ അവാര്‍ഡുകള്‍ നേടിയെടുക്കുന്നതില്‍ തങ്ങളുടെ പാചക സംഘത്തിന്റെ പങ്ക് എടുത്തുപറഞ്ഞു. 340-ലധികം പാചകക്കാര്‍ ഉള്‍പ്പെടെ 1,700-ലധികം പ്രൊഫഷണലുകളുടെ വൈവിധ്യമാര്‍ന്ന ഗ്രൂപ്പിന് കീഴില്‍ പ്രതിവര്‍ഷം ആറ് ദശലക്ഷത്തിലധികം ഭക്ഷണം വിതരണം ചെയ്യുന്ന ബിസിനസ്സിന്റെ മുഴുവന്‍ പാചക ടീമും മാതൃകാപരമായ പ്രവര്‍ത്തനത്തിന്റെ തെളിവാണ് ഈ വിജയം എന്ന് കമ്പനി പറഞ്ഞു.

