

അബൂദാബി: മലയാളത്തില്‍ ആദ്യമായി അറബി- മലയാളം വിവരണാത്മക ഗ്രന്ഥ സൂചി (അനോട്ടഡ് ബിബ്ലിയോഗ്രാഫി) പുറത്തിറക്കി. മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും ഗ്രെയിസ് ബുക്‌സും സംയുക്തമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ രണ്ടാം സാഹിത്യ മേളയില്‍ അബുദാബി ജുഡീഷ്യല്‍ ആന്‍ഡ് റിലീജിയന്‍ ഉപദേശകന്‍ ശൈഖ് സയ്യിദ് അലി അല്‍ ഹാഷിം പ്രമുഖ വ്യവസായി ഡോ. അബൂബക്കര്‍ കുറ്റിക്കോലിനു നല്‍കി പ്രകാശനം ചെയ്തു.

അറബി- മലയാളത്തിന്റെ സമ്പന്നമായ സാഹിത്യ പൈതൃകം വ്യവസ്ഥാപിതമായി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ബിബ്ലിയോഗ്രാഫി ചരിത്രപരമായ ചുവടുവെപ്പാണ്.

തൊള്ളായിരത്തിലധികം വരുന്ന രചനകളിലേക്ക് വേഗം ചെന്നെത്താനും അവശ്യ വിഷയങ്ങള്‍ കണ്ടെത്താനും ഇതിലൂടെ എളുപ്പം സാധിക്കും. സയ്യിദ് അബ്ദുല്‍ അശ്റഫ് മാനേജിങ് എഡിറ്ററായി പ്രമുഖ ചരിത്രകാരന്‍ അബ്ദുറഹ്മാന്‍ മങ്ങാടിന്റെ നേതൃത്വത്തില്‍ ഹുസൈന്‍ കെ എച്ച്, ടി പി സല്‍മാനുല്‍ ഫാരിസ്, കെ അബൂബക്കര്‍ എന്നിവര്‍ കൂടി പങ്കാളികളായി രചിച്ച ഈ ഗ്രന്ഥം അറബി മലയാള സാഹിത്യ പാരമ്പര്യത്തിന്റെ ഗഹനമായൊരു കണക്കെടുപ്പ് കൂടിയാണ്.
പ്രമുഖ ചരിത്രകാരനും ബിബ്ലിയോഗ്രാഫിയുടെ മുഖ്യ ഗ്രന്ഥകാരനുമായ അബ്ദുറഹ്മാന്‍ മങ്ങാട്, പ്രമുഖ എഴുത്തുകാരന്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ചന്ദ്രിക മുന്‍ എഡിറ്റര്‍ സി പി സൈതലവി, അബുദാബി പൊലീസിലെ അലി സബീല്‍, ആയിഷ ഷെഹ, ഐ ഐ സി പ്രസിഡന്റ് പി ബാവഹാജി, ഐ ഐ സി ജനറല്‍ സെക്രട്ടറി
ടി ഹിദായത്തുള്ള, വൈസ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി, ട്രഷറര്‍ ബി സി അബൂബക്കര്‍, വര്‍ക്കിങ് പ്രസിഡന്റ് സി സമീര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്, അബുദാബി സ്റ്റേറ്റ് കെ എം സി സി സെക്രട്ടറി യൂസഫ് മാട്ടൂല്‍, അബുദാബി സുന്നി സെന്റര്‍ സെക്രട്ടറി കബീര്‍ ഹുദവി, മലയാളി സമാജം ട്രഷറര്‍ യാസര്‍ അറഫാത്ത്
തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

