തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി ഭവനപദ്ധതി; നാലാമത് വീടിന് തറക്കല്ലിട്ടു

Web Desk
1 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ കാരുണ്യ പ്രവര്‍ത്തങ്ങളുടെ തുടര്‍ച്ചയായി വേദിയുടെ മുഖ്യ രക്ഷാധികാരിയായിരുന്ന അഡ്വ. സി കെ മേനോന്റെ സ്മരണാര്‍ഥം രൂപീകരിച്ച ടി ജെ എസ് വി ഭവന പദ്ധതിയിലൂടെ വേദി ഇന്‍ഡസ്ട്രിയല്‍ ഏരിയ സെക്ടര്‍ അംഗത്തിനായി നിര്‍മിച്ചു നല്‍കുന്ന നാലാമത് വീടിന്റെ ശിലാസ്ഥാപന കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി നിര്‍വ്വഹിച്ചു.

city exchange

ചടങ്ങില്‍ കാരുണ്യം പദ്ധതി വൈസ് ചെയര്‍മാന്‍ അക്ബര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ സെക്ടര്‍ ചെയര്‍മാന്‍ ജെയ്‌സണ്‍, വാര്‍ഡ് അംഗം മനോജ്, സൗഹൃദവേദി മുന്‍കാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശ്ശൂര്‍ കോഞ്ചേരി റോഡ് അമ്മാംകുഴി വായനശാലയ്ക്ക് പിറക്‌വശത്തായാണ് പുതിയ വീട് നിര്‍മിക്കുന്നത്.

അര്‍ഹരായവര്‍ക്ക് കൈത്താങ്ങായി കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി തൃശൂര്‍ ജില്ലാ സൗഹൃദവേദിയും ഭവന പദ്ധതി കമ്മറ്റിയും ജൈത്രയാത്ര തുടരുകയാണെന്ന് വേദി പ്രവര്‍ത്തകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!