
മനാമ: കൊല്ലം ശൂരനാട് സ്വദേശി അനില്കുമാര് ശശിധരന് (52) ബഹ്റൈനില് നിര്യാതനായി. പ്രമേഹബാധയെ തുടര്ന്ന് ദിവസങ്ങള്ക്ക് മുന്പ് മുഹറഖ് കിംഗ് ഹമദ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ബഹ്റൈനിലെ ഒരു കണ്സ്ട്രക്ഷന് കമ്പനിയില് ജോലി ചെയ്തുവരികയായിരുന്നു അനില്കുമാര്. ഭാര്യ: വിജി. മകന്: അഭിരാം.

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള് ബഹ്റൈനില് പുരോഗമിച്ചുവരികയാണ്.
