

ദോഹ: വടകരയുടെ എം എല്‍ എ കെ കെ രമയ്ക്ക് യു ഡി എഫ് ഖത്തര്‍ വടകര മണ്ഡലം കമ്മിറ്റി ശനിയാഴ്ച വൈകിട്ട് ഏഴിന് ഓള്‍ഡ് ഐഡിയ സ്‌കൂളില്‍ സ്വീകരണം നല്‍കുന്നു.

സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന സംഗീത വിരുന്നില്‍ റേഡിയോയിലൂടെ ഖത്തര്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ഗായകന്‍ ശരീഫ് പട്ടാമ്പി ആദ്യമായി ദോഹയിലെ വേദിയില്‍ പാടും. കൂടെ മഴവില്‍ മനോരമ ഫെയിം ഇസ്ഹാഖ് നിലമ്പൂരും ഖത്തറിലെ പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി ന്യൂ വോയിസ് ദോഹ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്നും നടക്കും.
