
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് ഇന്ന് അവസാനിക്കും. കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നാളെ മുതല്‍ കുവൈത്തിലേക്ക് വരാം. അംഗീകൃത വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിരിക്കണമെന്നും കുവൈത്തില്‍ ഇഖാമയുണ്ടായിരിക്കണമെന്നുമാണ് പ്രവേശനത്തിന് നിബന്ധന.
യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണം. ഫൈസര്‍, മോഡേണ, ആസ്ട്രസെനക, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന്‍ ഒറ്റ ഡോസ് ആണ്. ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസിന് ഇനിയും കാത്തിരിക്കണം. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ അധികം വൈകാതെ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി എന്‍ജിനീയര്‍ യൂസഫ് അല്‍ ഫൗസാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തിലൂടെ ട്രാന്‍സിറ്റ് വഴി കുവൈത്തിലേക്ക് വരാം.

