ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി നഫ്താലി ബെന്നറ്റ് കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read
In this photo provided by the Israel Government Press Office (GPO), Israeli Prime Minister Naftali Bennett, left, meet Abu Dhabi Crown Prince Sheikh Mohammed bin Zayed at his private palace in Abu Dhabi, Monday, Dec. 13, 2021. (Haim Zach/Israel Government Press Office via AP)

ദുബൈ: അബുദബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി അബുദബിയില്‍ കൂടിക്കാഴ്ച നടത്തി. ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ബെന്നറ്റ് യു എ ഇയിലെത്തിയത്.

city exchange

വിവിധ നിക്ഷേപം, സാമ്പത്തികം, വ്യാപാരം, വികസനം എന്നീ മേഖലകളിലെ ഉഭയകക്ഷി അവസരങ്ങള്‍, കൃഷി, ഭക്ഷ്യസുരക്ഷ, പുനരുപയോഗിക്കാവുന്ന ഊര്‍ജം, നൂതന സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.പരസ്പര ബഹുമാനം, സഹവര്‍ത്തിത്വം, സമാധാനം തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളില്‍ അധിഷ്ഠിതമാണ് യു എ ഇയുടെ വിദേശബന്ധമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യു എ ഇ, ഇസ്രായേല്‍ വ്യാപാരത്തിന് പരിധിയില്ലാത്ത സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും ഒപ്പുവെച്ച അബ്രഹാം കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം.

Share This Article
Leave a Comment
error: Content is protected !!