ഫിഫ ലോകകപ്പ് ഖത്തറില്‍ പ്രതിദിന ഡാറ്റ ഉപയോഗം 2828 ടെറാബൈറ്റ്

Web Desk
1 Min Read

ദോഹ: 2022 ഫിഫ ലോകകപ്പ് ഖത്തര്‍ നടക്കുമ്പോള്‍ ശരാശരി പ്രതിദിന ഡാറ്റ ഉപയോഗം 2,828 ടെറാബൈറ്റായിരുന്നതായി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സി ആര്‍ എ) ടെക്നിക്കല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അലി അല്‍ സുവൈദി വെളിപ്പെടുത്തി. 5ജി നെറ്റ്വര്‍ക്കില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത 276 എം ബി പി എസും ശരാശരി അപ്ലോഡ് വേഗത 15 എം ബി പി എസുമായിരുന്നു. ആ കാലയളവില്‍ നടത്തിയ വോയ്സ് കോളുകളുടെ ശരാശരി അളവ് പ്രതിദിനം 43 ദശലക്ഷം മിനിറ്റുകളാണെന്നും വിജയ നിരക്ക് 99.8 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

city exchange

ഫ്രീക്വന്‍സി സ്‌പെക്ട്രം മാനേജ്മെന്റ് മേഖലയില്‍ ലോകകപ്പിനിടെ അഭൂതപൂര്‍വമായ കണക്കുകള്‍ സി ആര്‍ എ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റേഡിയോ ആപ്ലിക്കേഷനുകള്‍ക്കും ഉപകരണങ്ങള്‍ക്കുമായി 25,000-ത്തിലധികം അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അല്‍ സുവൈദി പറഞ്ഞു. കൂടാതെ, 20,000-ലധികം റേഡിയോ ഉപകരണങ്ങള്‍ സ്‌പെക്ട്രം ടെസ്റ്റിംഗ് നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കുകയും ആവശ്യമായ ടാഗ് നേടുകയും ചെയ്തു. ഇത് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വേദികളില്‍ അവ ഉപയോഗിക്കാന്‍ ലൈസന്‍സികളെ പ്രാപ്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!