കുവാഖ് ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി കുവാഖ് പൊന്നോണം 2023 അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഹാളില്‍ അരങ്ങേറി. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് റീജണല്‍ ഹെഡ് സന്തോഷ് ടി വി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

city exchange

ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ സ്വാഗതം പറഞ്ഞു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി സി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എബ്രഹാം ജോസഫ്, സജീവ് സത്യശീലന്‍, പ്രവാസി കേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, കുവാഖ് സ്ഥാപകാംഗം ശശിധരന്‍ പി വി, ആക്ടിംഗ് പ്രസിഡണ്ട് അനില്‍കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ തേജസ് നാരായണന്‍, ഖജാന്‍ജി റിജിന്‍ പള്ളിയത്ത്, വനിതാവേദി പ്രസിഡണ്ട് അഞ്ജലി അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. ദോഹയിലെ പ്രശസ്തമായ വാദ്യകലാസംഘം മേളം ദോഹയിലെ കലാകാരന്‍മാര്‍ മേള പ്രകടനം കൊണ്ട് ആസ്വാധകരുടെ മനം കവര്‍ന്നു. മാവേലി മന്നന്‍ വാദ്യമേളവുമായി വേദിയില്‍ എത്തി കൊട്ടി തിമിര്‍ത്തത്ഓണാഘോഷ പരിപാടികളില്‍ ആദ്യാനുഭവമായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!