Connect with us

Community

മല്‍ഹാര്‍ മൂന്നാം പെരുന്നാളിന്; സ്വാഗത സംഘം രൂപീകരണം നാളെ

Published

on


ദോഹ: മലപ്പുറം ജില്ലാ പിറവിയോട് ബന്ധപ്പെട്ട് ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ ആദ്യ പൊതു വേദി ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) മൂന്നാം പെരുന്നാളിന് അബൂ ഹമൂറിലെ ഐ സി സി അശോക ഹാളില്‍ മല്‍ഹാര്‍ 2024 സംഘടിപ്പിക്കുന്നു.

വിജയകരമായ നടത്തിപ്പിന് ആവശ്യമായ സ്വാഗതസംഘ രൂപീകരണം 27ന് തിങ്കളാഴ്ച വൈകിട്ട് ഏഴിന് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും. അസീം വെളിമണ്ണ മുഖ്യാതിഥിയായി പങ്കെടുക്കും.


error: Content is protected !!