ഡബ്ലിനിലേക്ക് പറന്ന ഖത്തര്‍ എയര്‍വെയ്‌സ് ആകാശച്ചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

Web Desk
1 Min Read

ലണ്ടന്‍: ദോഹയില്‍ നിന്ന് ഡബ്ലിനിലേക്ക് പറന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് ശക്തമായ കുലുക്കത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

city exchange

ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യുആര്‍017 ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ വിമാനം ഷെഡ്യൂള്‍ ചെയ്ത പ്രകാരം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.

വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ട് പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ തയ്യാറായി നിന്നിരുന്നു.

വിമാനം തുര്‍ക്കിക്കു മുകളിലൂടെ പറക്കുമ്പോഴാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തില്‍ ആറ് യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കുമാണ് പരുക്കേറ്റത്. വൈദ്യസഹായം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

- Advertisement -
Ad image

ലണ്ടനില്‍ നിന്നും പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ട് ശക്തമായ കുലുക്കത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ ഹൃദയാഘാതം മൂലം മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് അഞ്ച് ദിവസത്തിന് ശേഷമാണ് സംഭവം.

Share This Article
Leave a Comment
error: Content is protected !!