ആതുര ശുശ്രൂഷ രംഗത്തേക്ക് ഐ എസ് ഡി കുടുംബത്തില്‍ നിന്നും മൂന്നു പേര്‍ കൂടി

Web Desk
1 Min Read

പയ്യന്നൂര്‍: ആതുര ശുശ്രൂഷ രംഗത്തേക്ക് ഐ എസ് ഡി പൂര്‍വ്വ വിദ്യാര്‍ഥികളായ മൂന്നു പേര്‍ കൂടി കടന്നു വന്നു.

city exchange

സ്ഥാപാംഗങ്ങളായ കെ പി ഒ സുലൈമാന്‍ ഡോക്ടറുടെ പേരമകനും ഡോ. അഹമദ് ശാഫിയുടെയും ഡോ. ജസ്‌നയുടെയും മകന്‍ ഡോ. ഇസ്മായില്‍ അഹമദാണ് ഒന്നാമത്തേയാള്‍.

സ്ഥാപാംഗം ഡോ. എസ് വി അബ്ദുല്‍ ഖാദറിന്റെ പേരമകളും സി അബ്ദുല്‍റഹ്‌മാന്‍- യു പി ഹസീന റഹ്‌മാന്‍ ദമ്പതികളുടെ മകളുമായ ഹംന അബ്ദുല്‍ റഹ്‌മാനാണ് രണ്ടാമത്തെ വ്യക്തി.

മൂന്നാമത്ത ഡോക്ടര്‍ പെരുമ്പയിലെ ചിറ്റാരി കൊവ്വലിലെ അബ്ദുല്‍ നാസര്‍- അഫ്‌സത്ത് ദമ്പതികളുടെ മകള്‍ സാദിയ അബ്ദുന്നാസ്സറാണ്.

- Advertisement -
Ad image

മൂവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കി ഐ എസ് ഡി സ്‌കൂളിന് അഭിമാന ഭാജനങ്ങളായി മാറി.

വിജയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, സ്റ്റാഫ് അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഇസ്ദാ അംഗങ്ങള്‍, നാട്ടുകാര്‍ ആഹ്ലാദം പങ്കുവെച്ച് അഭിനന്ദനങ്ങള്‍ കൈമാറി.

TAGGED:
Share This Article
Leave a Comment
error: Content is protected !!