

കോഴിക്കോട്: സമസ്തയ്ക്ക് വോട്ടുകച്ചവടമില്ലെന്ന് മുസ്്്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തങ്ങള്‍.

പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ഥി കെ എസ് ഹംസ സമസ്ത വോട്ട് തനിക്ക് കിട്ടുമെന്ന് പറഞ്ഞതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു തങ്ങളുടെ മറുപടി.

ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലീഗ് സംഘടിപ്പിച്ച ക്രിയേറ്റിവ് കോണ്‍ക്ലേവ് ഉദ്ഘാടനത്തിനിടെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട പ്രകോപനത്തില്‍ വീഴരുതെന്ന് തങ്ങള്‍ പ്രവര്‍ത്തകരോട് പറഞ്ഞു. മുസ്ലിം ലീഗിനെ പ്രകോപിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ലീഗിന്റെ രാഷ്ട്രീയം ശരിയുടെ നിലപാടാണ്. കൂടിയാലോചിച്ചാണ് എല്ലാ തീരുമാനമെടുക്കുന്നത്. അതില്‍ ദൈവഹിതമുണ്ട്. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വലിയ ലക്ഷ്യങ്ങള്‍ മറക്കരുത്. ഏത് വന്മരത്തെ വീഴ്ത്താനും ചെറിയ വാള് മതിയെന്ന് നരേന്ദ്രമോദിയുടെ സ്ഥാനാര്‍ഥിത്വം ചൂണ്ടിക്കാട്ടി തങ്ങള്‍ പറഞ്ഞു.
ഫാസിസത്തിനെതിരായ ഏത് പോരാട്ടത്തിനും ലീഗ് തയ്യാറാണ്. ലീഗിന് ഒരു പേടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

