

ആലുവ: കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ സംഘടന സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ തദ്ദേശസ്വയം ഭരണ വകുപ്പുമായി ചേര്‍ന്നു കുടുംബശ്രീ നടപ്പിലാക്കുന്ന പ്രത്യേക ക്യാമ്പയിന്‍ തിരികെ സ്‌ക്കൂളില്‍ എന്ന പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

വിദ്യാഭ്യാസ കാലഘട്ടത്തെ അനുസ്മരിക്കുന്ന വിധമായിരുന്നു പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം. ആദ്യം അസംബ്ലി നടന്നു. അസംബ്ലിയില്‍ കുടുംബശ്രീയുടെ പുതിയ മുദ്രഗീതം ആലപിച്ചു. തുടര്‍ന്ന് മാലിന്യ മുക്ത നവകേരള പ്രതിഞ്ജ എടുത്തു.

രാവിലെ മുതല്‍ വൈകിട്ട് വരെ കുടുംബശ്രീയെപ്പറ്റി അഞ്ച് വിഷയങ്ങളില്‍ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ക്ലാസുകള്‍ എടുക്കും. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എസ് പി ഡബ്ല്യു ഹൈസ്‌കൂള്‍, ഐഡിയല്‍, നിര്‍മ്മല, ടാലന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളുകള്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ നടക്കുന്നത്.
മനക്കപ്പടി ടാലന്റ് ഹൈസ്‌കൂളില്‍ നടന്ന കുടുംബശ്രീയുടെ തിരികെ സ്‌ക്കൂളില്‍ എന്ന പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍, മെമ്പര്‍മാരായ സി പി നൗഷാദ്, അലീഷ ലിനീഷ്, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ റംല റഷീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ടാലന്റ് ഹൈസ്‌കൂളില്‍ നടന്ന ക്ലാസില്‍ 7, 8, 9 വാര്‍ഡുകളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളാണ് പങ്കെടുത്തത്. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ് കുടുംബശ്രീയിലെ തണല്‍ അയല്‍ക്കൂട്ടം അംഗമായ
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് രാവിലെ മുതല്‍ വൈകിട്ട് വരെ നടന്ന കുടുംബശ്രീ ക്ലാസില്‍ ഒരു വിദ്യാര്‍ഥിയെ പോലെ ഡ്രസ്സ് ധരിച്ചു ബാഗും തൂക്കി പങ്കെടുത്തു.

