സര്‍ക്കാരിന്റെ കോവിഡ് പാക്കേജ് പ്രഖ്യാപനം ആളെ പറ്റിക്കല്‍: വി.ഡി സതീശന്‍

Web Desk
0 Min Read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പാക്കേജ് പ്രഖ്യാപനം ആളെ പറ്റിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നെങ്കിലും പണം മാറ്റിവക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിന് ടിപിആര്‍ മാനദണ്ഡമാക്കുന്നത് അശാസ്ത്രീയമാണ്. കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചയുണ്ടായെന്ന് താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കെകെ ശൈലജ നിയമസഭയില്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് കെകെ ശൈലജ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഎം ഭയക്കുകയാണ്. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!